ഇതിൽ 7 പേർ കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 295 ആയി.എന്നാൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗിൽ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്.
ചികിത്സയിലിരുന്ന 14 പേർക്ക് രോഗം ഭേദമായി. ഇതിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. കോട്ടയത്തെ വൃദ്ധ ദമ്പതികളെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവർത്തകരുടെയും മികവ മൂലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ സജ്ജമാണെന്നും ഉഖ്യമന്ത്രി പറഞ്ഞു.