പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം.മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി അറിയിച്ചതായും ലിജോ പരിഹസിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് വരുന്നത്. നേരത്തെ ചരിത്രകാരന്‍ രാമചന്ദ്രഗുഹ, എംപി ശശി തരൂര്‍, കണ്ണന്‍ ഗോപിനാഥന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിരുന്നു.