കൊറോണകാലത്ത് മാതൃകയായി അർണോൾഡ് ഷ്വാസ്‌നഗറും ഡികാപ്രിയോയും

അഭിറാം മനോഹർ

വെള്ളി, 3 ഏപ്രില്‍ 2020 (17:47 IST)
കൊറോണകാലത്തെ പ്രതിരോധപ്രവർത്തനങ്ങളിൽ കൈയയച്ച് സഹായിച്ച് ഹോളിവുഡ് താരങ്ങളായ അർണോൾഡ്  ഷ്വാസ്‌നഗറും ഡികാപ്രിയോയും.കൊറോണവൈറസ്കാലത്ത് ആരോഗ്യമേഖലയിലുള്ളവർക്കാണ് അർണോൾഡ് സഹായം നൽകിയിരിക്കുന്നത്.യുഎസ്സിലെ ആരോഗ്യപ്രവര്‍ത്തനങ്ങൾക്ക് വേണ്ടുന്ന മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 10 കോടി രൂപയാണ് നടൻ സംഭവന നൽകിയത്. കൂടാതെ കൂടുതല്‍ പേരില്‍ നിന്നും  സംഭാവനകള്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഫ്രണ്ട്‌ലൈന്‍ റെസ്‌പോണ്ടേഴ്‌സ് എന്ന പേരിലൊരു ഫണ്ടും അർണോൾഡ് ആരംഭിച്ചിട്ടുണ്ട്.
 
അതേസമയം കൊറോണ വൈറസ് വ്യാപനം മൂലം ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്കായി അമേരിക്കാസ് ഫുഡ് ഫണ്ട് എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നൽകിയിരിക്കുകയാണ് ലിയനാർഡോ ഡികാപ്രിയോ. പ്രമുഖ അവതാരകയായിരുന്ന ഓപ്രാ വിൻഫ്രിയും ഇതിൽ ഭാഗമാവും.ഒരുനേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരെയും ദിവസക്കൂലിക്കാരെയും സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെ ആശ്രയിച്ചു കഴിയുന്ന കുട്ടികളേയുമാവും സംഘടന സഹായിക്കുക. ഇതിനായി 91 കോടിയോളം പണം സമാഹരിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്.നേരത്തെ നടി അഞ്ജലീന ജോളിയും ഇത്തരത്തിൽ ഒരു വലിയ തുക സഹായങ്ങൾക്കായി നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍