അനേകം കോടി ആളുകളുടെ ജീവൻ നമ്മുടെ കയ്യിലാണ്, ചിന്തിച്ച് പ്രവർത്തിക്കാം, കൊറോണ സന്ദേശവുമായി ഏ ആർ റഹ്‌മാൻ

അഭിറാം മനോഹർ

വ്യാഴം, 2 ഏപ്രില്‍ 2020 (12:43 IST)
രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ സമയത്ത് സമൂഹത്തിനായി ദിനരാത്രങ്ങളില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് സംഗീത മാന്ത്രികൻ ഏആർ റഹ്‌മാൻ. വ്യാജ വാർത്തകളും പ്രചാരണങ്ങളും നടത്തി ആകാംക്ഷയും ഭീതിയും വർധിപ്പിക്കേണ്ട സമയമല്ല ഇതെന്നും എല്ലാവരും ലോകത്തിന്റെ നന്മക്കായി ചിന്തിച്ച് പ്രവർത്തിക്കണമെന്നും റഹ്മാൻ പറയുന്നു. 
 
റഹ്‌മാന്റെ പോസ്റ്റ് ഇങ്ങനെ 
 

This message is to thank the doctors, nurses and all the staff working in hospitals and clinics all around India, for their bravery and selflessness... pic.twitter.com/fjBOzKfqjy

— A.R.Rahman (@arrahman) April 1, 2020
നമ്മുക്കിടയിലെ വ്യത്യാസങ്ങളെ മറന്ന് ലോകത്തെയൊന്നാകെ തീവ്രമായി ബാധിക്കുന്ന അദൃശ്യശത്രുവിനെ നേരിടാനുള്ള ശ്രമത്തിൽ നമ്മൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.മനുഷ്യത്വം ഉണർന്ന് പ്രവർത്തിക്കേണ്ട സമയം. നമ്മുടെ അയൽക്കാരെയും പ്രായമായവരേയും അതിഥി തൊഴിലാളികളേയും നമുക്ക് സഹായിക്കാം.
 
ദൈവം നമ്മൾ ഓരോരുത്തരുടേയും ഉള്ളിലാണുള്ളത്. ഇപ്പോൾ മതസ്പർധയക്കുള്ള സമയമല്ല. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുക. കുറച്ചുകാലത്തേക്ക് നിങ്ങൾ സ്വയം ഐസോലേഷനിലിരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ ഗുണകരമായി ഭവിക്കും.നിങ്ങൾ വൈറസ് വഹിക്കുന്നവരാണെന്ന് പോലും ഈ രോഗം നിങ്ങളെ അറിയിക്കില്ല. അതുകൊണ്ട് ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്.വ്യാജ വാർത്തകളും പ്രചാരണങ്ങളും നടത്തി ആകാംക്ഷയും ഭീതിയും വർധിപ്പിക്കേണ്ട സമയമല്ല ഇത്. അനേകം കോടി ആളുകളുടെ ജീവൻ നമ്മുടെ കൈയിലാണെന്ന ചിന്തയിൽ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍