കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടെന്നീസിലെ ഏറ്റവും പഴക്കമേറിയ ഗ്ലാൻഡ്‌സ്ലാം ടൂർണമെന്റായ വിംബിൾഡൺ റദ്ദാക്കി.സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് ആണ് ഈ വിവരം അറിയിച്ചത്. ജൂൺ 29 മുതൽ ജൂലൈ 12 വരെയായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നൽ കോർട്ട് ഒരുക്കുന്നതിൽ തന്നെ മാസങ്ങൾ വേണമെന്നിരിക്കെ ഈ തിയ്യതിയിൽ മത്സരങ്ങൾ നടത്തുന്നതിൽ പോലും ബുദ്ധിമുട്ടാണ്.