സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസർകോട് മാത്രം 12 പേർക്ക് കൊറോണ

അഭിറാം മനോഹർ

ബുധന്‍, 1 ഏപ്രില്‍ 2020 (18:22 IST)
സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു.കാസർകോട് 12 പേർക്കും , എറണാകുളം 3 പേർക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിൽ രണ്ട് പേർക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. ഇതിൽ 235 പേർ ചികിത്സയിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
സംസ്ഥാനത്ത് ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശങ്ങളിൽ നിന്നും വന്നവരാണ്.ഏഴ് പേർ വിദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർക്കാണ്.ഇതിൽ 26 പേർ നെഗറ്റീവായി. ഇവരിൽ നാല് പേർ വിദേശികളാണ്. അതേസമയം തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആൾക്ക് വീതം രോഗം ഭേദമായി. ഇതുവരെ സംസ്ഥാനമാകെയായി 7965 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 7256 എണ്ണത്തിൽ രോഗബാധയില്ലെന്നാണ് റിപ്പോർട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍