വര്‍ക്കലയില്‍ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റില്‍

ശ്രീനു എസ്
വ്യാഴം, 4 ജൂണ്‍ 2020 (11:20 IST)
പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റില്‍. ഹരിഹരപുരം വടക്കേ ചരുവിള വീട്ടില്‍ മഹീന്ദ്രന്‍(51) ആണ് അറസ്റ്റിലായത്. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കോളനിയിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇടക്ക് കോളനിയില്‍ ലോട്ടറി വില്‍ക്കാന്‍ പോകാറുള്ള ഇയാള്‍ പെണ്‍കുട്ടിയോട് സ്‌നേഹം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
 
ആറ്റിങ്ങല്‍ ഡിഐഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അയിരൂര്‍ എസ്‌ഐ ഡി സജീവ് ,എസ്.ഐ സുദര്‍ശനന്‍, എഎസ്‌ഐ ബൈജു ,പോലീസുകാരായ ജയ് മുരുകന്‍, തുളസി, ഷം ഷീര്‍, ധന്യ എന്നിവരുടെ നേതൃതിലാണ് പ്രതിയെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article