ഒറ്റ ദിവസം 9,304 പേർക്ക് രോഗബാധ, 260 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,16,919

വ്യാഴം, 4 ജൂണ്‍ 2020 (09:52 IST)
രാജ്യത്ത് കൊവിഡ് ബധിതരുടെ എണ്ണത്തിൽ അതിവേഗം വർധന, കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം രോഗബാധിതരുടെ എണ്ണം 9000 കടക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,16,919 ആയി. 260 പേരാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് മരണ നിരക്ക് 6,075 ആയി ഉയർന്നു. 
 
1,06,737 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.1,04,107 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 2,560 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 122 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 74,860 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചീരിയ്ക്കുന്നത്. 2,587 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം 1,286 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 25,872 ആയി. ഡൽഹിയിൽ 23,645 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍