ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം: വിമാനങ്ങള്‍ പരമിതപ്പെടുത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

ശ്രീനു എസ്

വ്യാഴം, 4 ജൂണ്‍ 2020 (09:48 IST)
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികളെ മടക്കിക്കൊണ്ടു വരുന്ന വിമാനങ്ങള്‍ പരമിതപ്പെടുത്തണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയെന്ന കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ആരോപണം ശരിയാണെങ്കില്‍ ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അങ്ങനെ കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ സംസ്ഥാനം അത് പിന്‍വലിക്കണം. വിദേശത്ത് നിന്ന് കഴിയുന്നത്ര മലയാളികളെ വേഗത്തില്‍ മടക്കിക്കൊണ്ടു വരികയാണ് വേണ്ടത്. അവര്‍ക്ക് കേരളത്തിലെത്തുമ്പോള്‍ സംരക്ഷണം നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം ഗള്‍ഫില്‍ നാലു മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹങ്ങള്‍ ഗള്‍ഫില്‍ തന്നെ സംസ്‌കരിക്കും. ഗള്‍ഫിലെ അഞ്ചുരാജ്യങ്ങളിലായി 170മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍