മലപ്പുറം അക്രമികളുടെ ജില്ല, പാലക്കാട് ആന ചരിഞ്ഞതിൽ മലപ്പുറത്തെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി

Webdunia
വ്യാഴം, 4 ജൂണ്‍ 2020 (10:57 IST)
ഡൽഹി: പാലക്കാട് ജില്ലയിലെ വന പ്രദേശത്ത് ഗർഭിണിയായ ആന പന്നിപ്പടക്കം കഴിച്ച് ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയ്ക്കെതിരെ രൂക്ഷ പരാമർശവുമായി മേനക ഗാന്ധി. വെടിമരുന്ന ഉള്ളിൽചെന്ന് ആന ചരിഞ്ഞത് കൊലപാതകമാണെന്നും മലപ്പുറം രാജ്യത്തെ തന്നെ ഏറ്റവും അക്രമ സ്വഭാവമുള്ള ജില്ലയാണ് എന്നുമായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം.
 
'ഇതൊരു സാധാരണ സംഭവമല്ല, കൊലപാതകമാണ്. ഗർഭിണിയായ കാട്ടാനയ്ക്ക് ബോംബ് നിറച്ച കൈതച്ചക്ക നൽകി. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് പ്രസിദ്ധമാണ്. രാജ്യംമുഴുവൻ എടുത്താലും ഏറ്റവുമധികം അക്രമ സ്വഭാവമുള്ള ജില്ലയാണ് അത്. മലപ്പുറത്ത് മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായുട്ടുണ്ട്. വഴികളിൽ വിഷം വിതറി നൂറുകണക്കിന് പക്ഷികളെയും നായ്ക്കളെയും കൊന്നൊടുക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളുകളുടെ കൈവെട്ടുന്ന നാടാണത്. സ്ത്രീകൾക്കെതിരെയും അവിടെ അക്രമം രൂക്ഷമാണ്. സർക്കാർ അക്രമികൾക്കെതിരെ ഒരു നടപടിയും സ്വികരിക്കുന്നില്ല. മേനക ഗാന്ധി പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

Next Article