കൃഷിസ്ഥലത്തുനിന്ന് കര്‍ഷകന് കിട്ടിയത് രണ്ടുകുടം നിധി!

ശ്രീനു എസ്
വ്യാഴം, 4 ജൂണ്‍ 2020 (10:53 IST)
കൃഷിക്കായി വയല്‍ ഉഴുതുന്നതിനിടെ കര്‍ഷകന് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നിറഞ്ഞ രണ്ടുകുടങ്ങള്‍ ലഭിച്ചു. തെലുങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകനാണ് നിധി ലഭിച്ചത്. രണ്ടുകൂടങ്ങളിലായി 25സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് ഉണ്ടായിരുന്നത്.
 
രണ്ടുവര്‍ഷം മുന്‍പാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ സ്ഥലം വാങ്ങുന്നത്. മണ്‍സൂണ്‍ എത്തിയതോടെ നിലം ഉഴുതിടാന്‍ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഈസ്ഥലത്തിന് ചരിത്രവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം.  നിധി ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ നിധി ഏറ്റെടുത്തു. പുരാവസ്തുവകുപ്പുമായി ബന്ധപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article