എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യം, പിന്നാലെ ഹയർസെക്കൻഡറിയും

വ്യാഴം, 4 ജൂണ്‍ 2020 (10:27 IST)
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയുടെ ഫലം ജൂലൈ ആദ്യം, പിന്നാലെ ഹയർസെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിയ്ക്കും. എസ്എസ്എൽസി പരീക്ഷയുടെ രണ്ടാംഘട്ട മൂല്യനിർണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ക്യാംപുകളിൽ അധ്യാപകർ കുറവാണ് എന്നതിനാൽ സാവധാനത്തിലാണ് മൂല്യ നിർണയം നടക്കുന്നത്. ഈ മാസം അവസാനത്തോടെ മൂല്യ നിർണയം പൂർത്തിയാവും.    
 
ടാബുലേഷനും, മാർക്ക് ഒത്തു നോക്കലിനും ശേഷം ജൂലൈ ആദ്യ വാരം തന്നെ ഫലം പ്രസിദ്ധീകരിയ്ക്കാനാകും എന്നാണ് വിദ്യഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത്. മാർച്ചിൽ ആരംഭിച്ച എസ്എസ്എൽസി പരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. പിന്നീട് മെയ് അവസാനത്തോടെയാണ് പരീക്ഷകൾ പൂർത്തീകരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍