തൃശൂര്‍ പൂരത്തിന്റെ തുടക്കത്തില്‍ തന്നെ ആന ഇടഞ്ഞു; ഉടന്‍ തളച്ചു

Webdunia
ചൊവ്വ, 10 മെയ് 2022 (08:20 IST)
തൃശൂര്‍ പൂരത്തിന്റെ തുടക്കത്തില്‍ തന്നെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ശുചിമുറിയില്‍ പോയ പാപ്പാനെ കാണാതായതോടെയാണ് പൂരപ്പറമ്പില്‍ ആന വിരണ്ടോടിയത്. പാപ്പാന്‍ മടങ്ങി വരുന്നത് വരെ ആന ചിതറിയോടി. പാപ്പാന്‍ തിരിച്ചെത്തിയതോടെയാണ് ആന ശാന്തനായത്. മണികണ്ഠനാല്‍ പരിസരത്ത് നിന്ന് വിരണ്ട കൊമ്പന്‍ മച്ചാട് ധര്‍മന്‍ ശ്രീമൂലസ്ഥാനത്തേയ്ക്ക് ഓടുകയായിരുന്നു. 
 
ആനയുടെ കാല്‍ ചങ്ങലയില്‍ പൂട്ടിയിരുന്നതിനാല്‍ വേഗം കുറവായിരുന്നു. ആനയുടെ വരവ് കണ്ട് ശ്രീമൂലസ്ഥാനത്ത് നിന്നിരുന്ന ആളുകള്‍ ചിതറിയോടി. പാപ്പാന്‍ പിന്നാലെ വന്ന് ആനയെ മെരുക്കി. ആരേയും ആന ഉപദ്രവിച്ചില്ല. നാശനഷ്ടവും ഉണ്ടാക്കിയില്ല. രാവിലെ ഏഴേകാലിനായിരുന്നു സംഭവം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article