ചേർത്തലയിൽ ദമ്പതികൾ മരിച്ച നിലയിൽ : ആത്മഹത്യ എന്ന് സംശയം
ചേർത്തല: ചേർത്തല മായിത്തറയിലെ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ് (78), ഭാര്യ ശ്യാമള (68) എന്നിവരെയാണ് ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇത് ആത്മഹത്യ ആകാം എന്നാണു പ്രാഥമിക നിഗമനം. വീടിനോട് ചേർന്നുള്ള ഷെഡിൽ ദേഹത്ത് കേബിൾ ചുറ്റി സ്വയം ഷോക്കേൽപ്പിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കേസെടുത്തു അർത്തുങ്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുൻ ബി.എസ്എൻ.എൽ ജീവനക്കാരനാണ് ഹരിദാസ്. മകൾ : ഭാഗ്യ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.