പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി; ഒഴുകിയെത്തി ജനസാഗരം

ചൊവ്വ, 10 മെയ് 2022 (08:14 IST)
തൃശൂര്‍ പൂരത്തിന് തുടക്കമായി. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളം രാവിലെ ഏഴിന് തുടങ്ങി. ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. കണിമംഗലം ശാസ്താവാണ് ആദ്യം എത്തുക. പിന്നീട് മറ്റ് ഘടക പൂരങ്ങള്‍ എത്തും. പതിവിലും വിപരീതമായി അതിരാവിലെ തന്നെ പൂരനഗരിയിലേക്ക് വന്‍ ജനക്കൂട്ടമാണ് ഇത്തവണ എത്തിച്ചേര്‍ന്നത്. രാവിലെ തന്നെ പൂരനഗരി നിറഞ്ഞുകവിയാന്‍ തുടങ്ങി. വൈകിട്ട് നാല് മുതലാണ് പ്രസിദ്ധമായ കുടമാറ്റം. ഈ സമയത്ത് തേക്കിന്‍കാട് മൈതാനം കടല്‍ പോലെ ഇരമ്പും. ഏകദേശം 14 ലക്ഷം പേരെയാണ് ഇത്തവണ പൂരനഗരി പ്രതീക്ഷിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍