റെയില്‍വേ ട്രാക്കില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം

കെ ആര്‍ അനൂപ്
ചൊവ്വ, 27 ജൂണ്‍ 2023 (15:06 IST)
വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ ആണ് സംഭവം. അതുവഴി പോയ ട്രെയിനിലെ ലോക്കോ പൈലറ്റ് ആണ് മൃതദേഹം ആദ്യം കണ്ടത്. പാറശ്ശാല പോലീസ് എത്തി പരിശോധനകള്‍ പുരോഗമിക്കുന്നു. 
 
ലോക്കോ പൈലിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് റെയില്‍വേ പോലീസ് എത്തി പരിശോധിച്ചു. സ്‌കൂളില്‍ യൂണിഫോമിലുള്ള വിദ്യാര്‍ഥിനിയുടെ മൃതദേനത്തിന് അരികില്‍ നിന്ന് സ്‌കൂള്‍ ബാഗും കണ്ടെത്തി. ഐഡന്റിറ്റി കാര്‍ഡിലൂടെ കുട്ടിയെ തിരിച്ചറിഞ്ഞത്. പളുക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇബ്ലീന്‍ ജോയ് ആണ് മരിച്ചത്.
 
അപകടമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇപ്പോള്‍ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ അധികൃതരെയും കുട്ടിയുടെ വീട്ടുകാരെയും അറിയിച്ച് വിവരങ്ങള്‍ പോലീസ് തേടുകയാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article