ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കലണ്ടര്‍ പ്രകാരം ജൂണ്‍ 28 ബുധനാഴ്ച നേരത്തെ അവധിയാണ്. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം വന്ന സാഹചര്യത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ചയും പൊതു അവധിയായി പ്രഖ്യാപിച്ചു.