ഡോ.വി വേണു പുതിയ ചീഫ് സെക്രട്ടറി, പൊലീസ് തലപ്പത്തേക്ക് ഷെയ്ക്ക് ദര്‍വേസ് സാഹിബ്

ചൊവ്വ, 27 ജൂണ്‍ 2023 (11:55 IST)
ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്ന് മടങ്ങി വരില്ലെന്ന് അറിയിച്ചിരുന്നു. വിരമിക്കുന്ന വി.പി.ജോയിയുടെ ഒഴിവിലേക്കാണ് നിയമനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു വേണു 2024 ഓഗസ്റ്റ് വരെ സംസ്ഥാനത്ത് തുടരും. 
 
ഷെയ്ക്ക് ദര്‍വേസ് സാഹിബാണ് പുതിയ പൊലീസ് മേധാവി. നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ മേധാവിയാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ്. വിവാദങ്ങളില്ലാത്ത ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ദര്‍വേസ് സാഹിബിനെ പൊലീസിന്റെ തലപ്പത്ത് നിയമിക്കുന്നതില്‍ നിര്‍ണായകമായതെന്നാണ് റിപ്പോര്‍ട്ട്. 2024 ജൂലൈ വരെ ദര്‍വേസ് സാഹിബിന് സര്‍വീസ് ഉണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍