യുഎസില്‍ മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സൈബര്‍ ആക്രമണം, അംഗീകരിക്കാനാവില്ലെന്ന് യുഎസ്

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (14:36 IST)
യുഎസ് സ്‌റ്റേറ്റ് വിസിറ്റിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താസമ്മെളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പറ്റിയായിരുന്നു വാള്‍ സ്ട്രീറ്റ് ജേണലിലെ ജേണലിസ്റ്റായ സബ്രിന സിദ്ദിഖി ചോദിച്ചത്.
 
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ സൈബറാക്രമണത്തെ പറ്റി ഞങ്ങള്‍ അറിഞ്ഞിരുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല. ഏത് സാഹചര്യത്തിലും എവിടെയും ജേണലിസ്റ്റുകള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങളെ വൈറ്റ് ഹൗസ് അപലപിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ അപലപിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരാണ്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ജൂണ്‍ 23ന് വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തക മോദിയോട് ചോദ്യം ഉന്നയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article