ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്. 10 ലക്ഷം വരെ കാഷ്‌ലസ് ചികിത്സ നല്‍കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ പദ്ധതിയാണ് ആംആദ്മി ഭരിക്കുന്ന പഞ്ചാബ് നടപ്പാക്കിയത്. പഞ്ചാബിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാക്കി പഞ്ചാബ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി സേഹത് ഭീമായോജന പദ്ധതിയിലാണ് ഓരോ കുടുംബത്തിനുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പത്തുലക്ഷം രൂപ ആക്കി വര്‍ധിപ്പിച്ചത്.
മുഖ്യമന്ത്രി ഭഗവന്ത് മാനും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും ചേര്‍ന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതോടെ പഞ്ചാബിലെ 65 ലക്ഷത്തോളം കുടുംബങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളാകും. പദ്ധതിയില്‍ അംഗമായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ എംപാനല്‍ഡ് ആശുപത്രികളിലും പ്രതിവര്‍ഷം 10 ലക്ഷം രൂപ വരെയുള്ള ക്യാഷിലെ ചികിത്സ ഉറപ്പു നല്‍കുന്നതാണ് പദ്ധതി.