തക്കാളി വില കുതിക്കുന്നു, കിലോ വില 120 കടന്ന് മുന്നോട്ട്?

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (14:25 IST)
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുകയറുന്നു. ഒരു ദിവസം കൊണ്ട് 60 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന തക്കാളിയുടെ വില 120 രൂപ വരെയായി. ഇത് 125 രൂപവരെയായി ഉയരാമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ 6070 വിലനിലവാരത്തിലാണ് തക്കാളി വില്‍പ്പന നടന്നിരുന്നത്. കഴിഞ്ഞ വര്‍ഷം സമാനമായ കാലയളവില്‍ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തില്‍ മാത്രമായിരുന്നു.
 
പല സംസ്ഥാനത്തും കാലവര്‍ഷം വൈകിയതും ദുര്‍ബലമായ മഴയുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമായത്. രാജ്യത്തിലെ പ്രധാനനഗരങ്ങളിലെല്ലാം തക്കാളി വില നൂറൊലധികമാണ്. ബെംഗളൂരുവില്‍ കഴിഞ്ഞ മാസം കിലോഗ്രാമിന് 40 രൂപയായിരുന്ന തക്കാളി വില ഈ ആഴ്ചയില്‍ 100 രൂപയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article