നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ജൂലൈ 2025 (19:04 IST)
നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്. മലയാളി എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
 
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16നെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് സ്വദേശിയായ നിമിഷപ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
 
വധശിക്ഷ റദ്ദാക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങളായി തുടരുന്നതിനിടയിലാണ് ഉത്തരവ് വരുന്നത്. ജയില്‍ അധികൃതര്‍ക്ക് വധശിഷ സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യമനിലെ പബ്ലിക് പ്രോസിക്യൂട്ടീവ് ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍