ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ജൂലൈ 2025 (21:29 IST)
ബെംഗളൂരു: തിളച്ച വെള്ളത്തിലിട്ട് തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ രാധ എന്ന 27 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വിശ്വേശ്വരപുരയിലെ രാധയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രസവാനന്തര വിഷാദം ബാധിച്ചിരിക്കാമെന്ന് കരുതുന്ന രാധ, നേരത്തെയുള്ള ജനനം മൂലം കുഞ്ഞ് മുലയൂട്ടാന്‍ വിസമ്മതിക്കുകയും അമിതമായി കരയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. 
 
ജോലിയില്ലാത്ത മദ്യപാനിയായ ഭര്‍ത്താവ് രാധയെ സന്ദര്‍ശിക്കുന്നത് നിര്‍ത്തിയതിനാല്‍, അവര്‍ മാതാപിതാക്കളുടെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഈ ദാരുണമായ സംഭവത്തില്‍ അവരുടെ മാനസികാരോഗ്യം ഒരു പ്രധാന പങ്ക് വഹിച്ചതായി പോലീസ് സൂചന നല്‍കുന്നു. നവജാതശിശു മാരകമായ പൊള്ളലേറ്റാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍