സർക്കാർ ജോലികളിൽ 45 ശതമാനം സ്ത്രീ സംവരണം, ബിഹാർ തിരെഞ്ഞെടുപ്പിന് മുൻപായി വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

അഭിറാം മനോഹർ

ചൊവ്വ, 8 ജൂലൈ 2025 (16:46 IST)
സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍. മാസങ്ങള്‍ക്കുള്ളില്‍ ബിഹാറില്‍ നിയമസഭ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ എന്‍ഡിഎ സര്‍ക്കാറിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
 
ബിഹാറില്‍ സ്ഥിരതാമസക്കാരായ സ്ത്രീകളായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റിനാണ് 35 ശതമാനം സ്ത്രീ സംവരണം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം യുവാക്കള്‍ക്ക് തൊഴിലവസരം ഉയര്‍ത്താനായി തൊഴില്‍ പരിശീലനം നല്‍കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മാസത്തില്‍ സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ തുക 400 രൂപയില്‍ നിന്നും 1100 രൂപയാക്കി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
 
 ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിരിക്കും ബിഹാറില്‍ നിയമസഭ തിരെഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായാണ് നിതീഷ് കുമാറിന്റെ നിരന്തരമായുള്ള പുതിയ പ്രഖ്യാപനങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍