കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധ നേടി ടി20 ക്രിക്കറ്റിലും നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് യുവതാരമായ നിതീഷ് കുമാര്‍ റെഡ്ഡി കാഴ്ചവെയ്ക്കുന്നത്. കഷ്ടപ്പാടുകളിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ നീതീഷ് കുമാര്‍ റെഡ്ഡിയുടെ പ്രിയതാരം വിരാട് കോലിയായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ വിരാട് കോലിയില്‍ നിന്ന് തന്നെ ആദ്യ ക്യാപ് ഏറ്റുവാങ്ങിയപ്പോള്‍ നിതീഷ് റെഡ്ഡിക്കത് സ്വപ്ന സാക്ഷാത്കാരമായിരുന്നു.