Ind vs Aus 2nd Test: ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ച് നിന്ന് ഓസീസ്, ആദ്യം ദിനം അവസാനിക്കുമ്പോൾ 86/1 എന്ന നിലയിൽ

അഭിറാം മനോഹർ

വെള്ളി, 6 ഡിസം‌ബര്‍ 2024 (17:34 IST)
Ind vs Aus
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 180 റണ്‍സിന് ഓളൗട്ടാക്കിയ ഓസീസ് ആദ്യം ദിനം അവസാനിക്കുമ്പോള്‍ 33 ഓവറില്‍ 86 റണ്‍സിന് ഒരു വിക്കറ്റെന്ന നിലയിലാണ്. 13 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. പകലും രാത്രിയുമായി നടന്ന മത്സരത്തിലെ നിര്‍ണായകമായ സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതിരുന്നതോടെ മത്സരത്തിന്റെ ആധിപത്യം ഓസ്‌ട്രേലിയയുടെ കയ്യിലാണ്.
 
 മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമാണ് ചെറിയ സ്‌കോറിലൊതുക്കിയത്. ഇന്ത്യന്‍ നിരയില്‍ 42 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് ടീം സ്‌കോര്‍ 24ല്‍ നില്‍ക്കെ നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന നഥാന്‍ മക്‌സ്വീനി- മാര്‍നസ് ലബുഷെയ്ന്‍ കൂട്ടുക്കെട്ട് വിക്കറ്റ് നഷ്ടമില്ലാതെ 86 റണ്‍സിലെത്തിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 38 റണ്‍സുമായി മക്‌സ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. നിലവില്‍ 94 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍