India vs Australia: ജയ്സ്വാൾ കയറിചൊറിഞ്ഞു, സ്റ്റാർക്ക് കേറി മേഞ്ഞു, 48 റൺസ് വഴങ്ങി 6 വിക്കറ്റ്, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 180ന് പുറത്ത്
പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ യശ്വസി ജയ്‌സ്വാളിന്റെ വെല്ലുവിളിയിലേറ്റ അപമാനത്തിന് പ്രതികാരമെന്ന പോലായിരുന്നു അഡലെയ്ഡിലെ സ്റ്റാര്‍ക്കിന്റെ പ്രകടനം. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍,വിരാട് കോലി എന്നിവരെ സ്റ്റാര്‍ക്ക് പവലിയനില്‍ എത്തിച്ചിരുന്നു. ഇന്ത്യന്‍ നിരയില്‍ 54 പന്തില്‍ 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ 64 പന്തില്‍ 37 റണ്‍സും ശുഭ്മാന്‍ ഗില്‍ 51 പന്തില്‍ 31 റണ്‍സും നേടി.