Adelaide Test, India vs Australia: അഡ്‌ലെയ്ഡ് ടെസ്റ്റിനു തുടക്കം; ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

രേണുക വേണു

വെള്ളി, 6 ഡിസം‌ബര്‍ 2024 (09:15 IST)
India vs Australia

India vs Australia 2nd Test: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനു അഡ്‌ലെയ്ഡില്‍ തുടക്കം. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നിവയില്‍ തത്സമയം കാണാം. പകലും രാത്രിയുമായി നടക്കുന്ന മത്സരം പിങ്ക് ബോളിലാണ് കളിക്കുക. 
 
ഒന്നാം ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ, വണ്‍ഡൗണ്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ബെഞ്ചിലേക്ക്. താന്‍ മധ്യനിരയില്‍ ആയിരിക്കും ഇറങ്ങുകയെന്നും രോഹിത് ആവര്‍ത്തിച്ചു. 
 
പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ, നിതീഷ് റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 
ഒരു മാറ്റവുമായാണ് ആതിഥേയര്‍ ഇറങ്ങുന്നത്. പരുക്കേറ്റ ജോഷ് ഹെസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ട് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. 
 
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍: ഉസ്മാന്‍ ഖവാജ, നഥാന്‍ മാക്‌സ്വീനി, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയന്‍, സ്‌കോട്ട് ബോളണ്ട് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍