India vs Australia 2nd Test, Predicted 11: ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങുക മൂന്ന് മാറ്റങ്ങളോടെ, രോഹിത്തിന് ഓപ്പണിങ്ങില്ല !
ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ ഇറങ്ങുക. നായകന്‍ രോഹിത് ശര്‍മയും വണ്‍ഡൗണ്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലും പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തുമ്പോള്‍ ആദ്യ ടെസ്റ്റ് കളിച്ച ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറലും പുറത്തിരിക്കും. രണ്ട് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും ആയിരിക്കും അഡ്‌ലെയ്ഡില്‍ കളിക്കുക. ഒന്നാം ടെസ്റ്റ് കളിച്ച വാഷിങ്ടണ്‍ സുന്ദറിനൊപ്പം രവിചന്ദ്രന്‍ അശ്വിന്‍ അഡ്‌ലെയ്ഡില്‍ ഇറങ്ങിയേക്കും. അങ്ങനെയാണെങ്കില്‍ പേസര്‍ ഹര്‍ഷിത് റാണ പുറത്തിരിക്കേണ്ടി വരും. കെ.എല്‍.രാഹുലിന് ഓപ്പണര്‍ സ്ഥാനം നല്‍കാന്‍ വേണ്ടി രോഹിത് ശര്‍മ മധ്യനിരയിലേക്ക് ഇറങ്ങും.
സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്