നാണംകെട്ട് ഇന്ത്യ; 100 റണ്‍സിന് ഓള്‍ഔട്ട്, ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിനു ജയിച്ചു

രേണുക വേണു

വ്യാഴം, 5 ഡിസം‌ബര്‍ 2024 (14:50 IST)
Australia Women Cricket Team

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വനിത ടീമിനു നാണംകെട്ട തോല്‍വി. അഞ്ച് വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യന്‍ വനിത ടീമിനെ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ വനിത ടീം 1-0 ത്തിനു ലീഡ് ചെയ്യുന്നു. 
 
ബ്രിസ്ബണില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര 100 ന് ഓള്‍ഔട്ടായി. 34.2 ഓവറിലാണ് ഇന്ത്യന്‍ ഇന്നിങ്‌സ് തീര്‍ന്നത്. 42 പന്തില്‍ 23 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍ലീന്‍ ദിയോള്‍ 19 റണ്‍സും ഹര്‍മന്‍പ്രീത് കൗര്‍ 17 റണ്‍സും നേടി. ഓസ്‌ട്രേലിയയ്ക്കായി മെഗന്‍ ഷട്ട് 6.2 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. 
 
മറുപടി ബാറ്റിങ്ങില്‍ 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. ഓപ്പണര്‍ ജോര്‍ജിയ വോള്‍ 42 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന് ഓസീസിന്റെ ടോപ് സ്‌കോററായി. മറ്റൊരു ഓപ്പണര്‍ ഫോബെ ലിച്ച്ഫീല്‍ഡ് 35 റണ്‍സെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍