Abhishek Sharma: അടിയെന്നാൽ അടിയുടെ അഭിഷേകം, 28 പന്തിൽ സെഞ്ചുറിയുമായി അഭിഷേക് ശർമ

അഭിറാം മനോഹർ

വ്യാഴം, 5 ഡിസം‌ബര്‍ 2024 (14:25 IST)
Abhishek Sharma
സയ്യിദ് മുഷ്താഖ് അലി ടി20യില്‍ 28 പന്തില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ഓപ്പണിംഗ് താരം അഭിഷേക് ശര്‍മ. രാജ്‌കോട്ടില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് പഞ്ചാബിന് അഭിഷേക് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. പഞ്ചാബ് നായകന്‍ കൂടിയായ അഭിഷേക് ശര്‍മ 29 പന്തില്‍ 11 സിക്‌സും 8 ഫോറുമടക്കം 106 റണ്‍സാണ് നേടിയത്.
 
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഈ വര്‍ഷം ത്രിപുരയ്‌ക്കെതിരെ 28 പന്തില്‍ ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിനൊപ്പമെത്താന്‍ ഇതോടെ അഭിഷേകിനായി. 2018ല്‍ ഹിമാചല്‍ പ്രദേശിനെതിരെ റിഷഭ് പന്ത് 32 പന്തില്‍ നേടിയ സെഞ്ചുറിയായിരുന്നു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി.അഭിഷേകിന്റെ ബാറ്റിംഗ് കരുത്തില്‍ മത്സരം പഞ്ചാബ് വിജയിക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍