Hardik Pandya: ഇവനാണോ സിഎസ്കെയുടെ പുതിയ ബൗളർ, എന്നാൽ അടി തന്നെ ,ഒരോവറിൽ 29 റൺസ് അടിച്ചുകൂട്ടി ഹാർദ്ദിക്

അഭിറാം മനോഹർ

വ്യാഴം, 28 നവം‌ബര്‍ 2024 (11:27 IST)
Hardik pandya
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെതിരായ മത്സരത്തില്‍ അടിച്ചുതകര്‍ത്ത് ഹാര്‍ദ്ദിക് പാണ്ഡ്യ. ബറോഡയ്ക്കായി കളത്തിലിറങ്ങിയ ഹാര്‍ദ്ദിക്കും സംഘവും ചെന്നൈ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് മറികടന്നത്. 30 പന്തില്‍ 69 റണ്‍സുമായി ഹാര്‍ദ്ദിക് ബറോഡയ്ക്കായി തിളങ്ങി.
 

Hardik Pandya skipped the domestic cricket, fans complained.BCCI asked him to play but the reality is domestic cricket is too easy for him that's why he skips and saves his energy.

He is the beast, best t20 player for india.pic.twitter.com/huDreKdRIr

— Sujeet Suman (@sujeetsuman1991) November 27, 2024
 അതേസമയം ഇന്ത്യയുടെ പ്രാക്ടീസ് സെഷനില്‍ വിരാട് കോലിയെ ഔട്ടാക്കി ശ്രദ്ധ നേടിയ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമക്കിയ ഗുര്‍ജപ്നീത് സിങ്ങിന്റെ ഒരോവറില്‍ 29 റണ്‍സാണ് ഹാര്‍ദ്ദിക് അടിച്ചെടുത്തത്. ഗുര്‍ജപ്നീത് എറിഞ്ഞ പതിനേഴാമത്തെ ഓവറില്‍ തുടര്‍ച്ചയായി 4 സിക്സുകളാണ് ഹാര്‍ദ്ദിക് പറത്തിയത്. ഈ ഓവറായിരുന്നു മത്സരം ബറോഡയ്ക്ക് അനുകൂലമാക്കി മാറ്റിയത്. നേരത്തെ മറ്റൊരു ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ വിജയ് ശങ്കറിന്റെ ഓവറിലും ഹാര്‍ദ്ദിക് പാണ്ഡ്യ 3 സിക്സുകള്‍ പറത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍