ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ജയ്സ്വാളിന് രണ്ടാം സ്ഥാനം നഷ്ടം, ബൗളർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തി ബുമ്ര

അഭിറാം മനോഹർ

ബുധന്‍, 4 ഡിസം‌ബര്‍ 2024 (18:42 IST)
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് തിരിച്ചടി. പെര്‍ത്ത് ടെസ്റ്റിലെ സെഞ്ചുറിയോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന ജയ്‌സ്വാള്‍ പുതിയ പട്ടികയില്‍ നാലാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ 171 റണ്‍സടിച്ചെടുത്തതോടെ ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്കാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ട് താരമായ ജോ റൂട്ട് തന്നെയാണ് പുതിയ റാങ്കിംഗിലും ഒന്നാം സ്ഥാനത്തുള്ളത്.
 
ന്യൂസിലന്‍ഡ് താരമായ കെവിന്‍ പീറ്റേഴ്‌സണാണ് മൂന്നാം സ്ഥാനത്ത്. യശ്വസി ജയ്‌സ്വാള്‍ പട്ടികയില്‍ നാലാം സ്ഥാനത്തും റിഷഭ് പന്ത് പട്ടികയില്‍ ആറാം സ്ഥാനത്തുമാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഒന്നാമതുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ പട്ടികയില്‍ രണ്ടാമതും ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് മൂന്നാം സ്ഥാനത്തുമാണ്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ താരമായ മാര്‍ക്കോ യാന്‍സന്‍ രണ്ടാമതെത്തി. ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് പട്ടികയില്‍ മൂന്നാമതുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍