പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം സമ്മാനിച്ച ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തിലായിരുന്നു ബുമ്ര നായകനായെത്തിയത്. എന്നാല്‍ ഇതിന്റെ പതര്‍ച്ചയൊന്നും കാണിക്കാതെയുള്ള നായകമികവാണ് ബുമ്ര പുറത്തെടുത്തത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദീര്‍ഘകാല നായകനാകാന്‍ ബുമ്രയ്ക്ക് സാധിക്കുമെന്നാണ് പുജാര വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ ദീര്‍ഘകാല നായകനായി മാറാന്‍ ബുമ്ര മികച്ച ഓപ്ഷനാണെന്ന് നിസംശയം പറയാം. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട് തീര്‍ത്തും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ബുമ്ര ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. എന്നാല്‍ ആ ഘട്ടത്തില്‍ പോലും ടീമില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബുമ്രയ്ക്ക് സാധിച്ചു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുജാര പറഞ്ഞു.