കോലിയ്ക്ക് ഞങ്ങളെയല്ല, ഞങ്ങൾക്ക് കോലിയെയാണ് ആവശ്യം, പുകഴ്ത്തി ബുമ്ര

അഭിറാം മനോഹർ

തിങ്കള്‍, 25 നവം‌ബര്‍ 2024 (18:37 IST)
Kohli- Bumrah
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കോലിയെ പുകഴ്ത്തി ഇന്ത്യന്‍ നായകനായ ജസ്പ്രീത് ബുമ്ര. കോലിയ്ക്ക് ടീമിന്റെ പിന്തുണ ആവശ്യമില്ലെന്നും കോലിയുടെ പിന്തുണ ടീമിനാണ് ആവശ്യമെന്നും ബുമ്ര പറഞ്ഞു. മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 150 റണ്‍സിന് പുറത്തായശേഷം 295റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
 
 വിരാട് കോലിയ്ക്ക് ഞങ്ങളെ ആവശ്യമില്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തിനെയാണ് ആവശ്യം. പരിചയസമ്പന്നനായ താരമാണ് കോലി. ഓസ്‌ട്രേലിയയില്‍ കോലിയുടെ നാലമത്തെയോ അഞ്ചാമത്തെയോ പര്യടനമാണ്. അതിനാല്‍ തന്നെ മറ്റാരെക്കാളും കളിയെ പറ്റി കൂടുതല്‍ അറിയുന്നതും കോലിയ്ക്കാണ്. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബുമ്ര പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍