രണ്ടാം ദിനത്തിൽ ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ പുറത്താക്കി ബുമ്ര, കപിൽ ദേവിനൊപ്പം എലൈറ്റ് ലിസ്റ്റിൽ!

അഭിറാം മനോഹർ

ശനി, 23 നവം‌ബര്‍ 2024 (10:10 IST)
Jasprit Bumrah
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ആദ്യ പന്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര. പെര്‍ത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുമ്ര സേന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്,ഓസ്‌ട്രേലിയ)രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ പേസറെന്ന കപില്‍ ദേവിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.
 
 സെന രാജ്യങ്ങളില്‍ 62 ഇന്നിങ്ങ്‌സുകളില്‍ നിന്നും 7 തവണയാണ് കപില്‍ ദേവ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 51 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ബുമ്രയുടെ ഏഴാമത്തെ അഞ്ച് വിക്കറ്റ് നേട്ടം. ദക്ഷിണാഫ്രിക്കയില്‍ 3 തവണയും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും 2 തവണ വീതവുമാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ 8 മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയിട്ടുള്ളത്. കരിയറില്‍ 13 തവണ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇതില്‍ 11 തവണയും വിദേശപിച്ചുകളിലായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍