പാകിസ്ഥാൻ ടെസ്റ്റ് ടീമിലേക്ക് ബാബർ അസമിനെ തിരിച്ചുവിളിച്ചു, ഷഹീൻ അഫ്രീദി പുറത്ത് തന്നെ

അഭിറാം മനോഹർ

വ്യാഴം, 5 ഡിസം‌ബര്‍ 2024 (12:22 IST)
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലേക്ക് മുന്‍ പാക് നായകന്‍ ബാബര്‍ അസമിനെ തിരിച്ചുവിളിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ബാബര്‍ അസമിനൊപ്പം ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദിയേയും പാക് ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. ബാബര്‍ അസമിനെ തിരിച്ചുവിളിച്ചെങ്കിലും ഷഹീനെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിച്ചില്ല.
 
 3 വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയില്‍ പാകിസ്ഥാന്‍ കളിക്കുക. ടെസ്റ്റില്‍ ഷാന്‍ മസൂദും ടി20യിലും ഏകദിനത്തിലും മുഹമ്മദ് റിസ്വാനുമാണ് പാക് നായകന്മാര്‍. ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍