Suryakumar Yadav, Haris Rauf Fined: സൂര്യകുമാര്‍ യാദവിനും ഹാരിസ് റൗഫിനും പിഴ; താക്കീതില്‍ രക്ഷപ്പെട്ട് ഫര്‍ഹാന്റെ 'ഗണ്‍ സെലിബ്രേഷന്‍'

രേണുക വേണു

ശനി, 27 സെപ്‌റ്റംബര്‍ 2025 (08:46 IST)
Suryakumar Yadav and Haris Rauf

Suryakumar Yadav, Haris Rauf Fined: ഏഷ്യ കപ്പില്‍ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനും പാക്കിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനും പിഴ. മാച്ച് ഫീയുടെ 30 ശതമാനമാണ് ഇരുവര്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്. 
 
ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ ഹാരിസ് റൗഫ് നടത്തിയ ആഘോഷപ്രകടനമാണ് പിഴയ്ക്കു കാരണം. '6-0' എന്ന് റൗഫ് കൈ കൊണ്ട് ആംഗ്യം കാണിച്ചിരുന്നു. ഇത് പ്രകോപനപരമെന്ന് മാച്ച് റഫറി റിച്ചി റിച്ചഡ്‌സണിന്റെ അന്വേഷണത്തില്‍ വ്യക്തമായി. 
 
ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പിച്ചതിനു ശേഷം വിജയം പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കു സമര്‍പ്പിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയാണ് സൂര്യകുമാര്‍ യാദവിനെതിരായ പിഴയ്ക്കു കാരണം. 
 
അതേസമയം സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ അര്‍ധ സെഞ്ചുറി നേടിയ ശേഷം സാഹിബ്‌സദ ഫര്‍ഹാന്‍ നടത്തിയ 'ഗണ്‍ സെലിബ്രേഷന്‍' പിഴയില്ലാതെ രക്ഷപ്പെട്ടു. പാക്കിസ്ഥാനിലെ പഖ്ദൂണ്‍ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷം മാത്രമാണ് 'ഗണ്‍ഷോട്ട് സെലിബ്രേഷന്‍' എന്ന് ഫര്‍ഹാന്‍ വിശദീകരണം നല്‍കി. ഇതേ തുടര്‍ന്ന് താരത്തിനു താക്കീത് മാത്രമാണ് ഐസിസി നല്‍കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍