Suryakumar Yadav: 'വരുന്നു പോകുന്നു'; സൂര്യകുമാറിന്റെ ഫോഔട്ട് ഇന്ത്യക്ക് തലവേദന

രേണുക വേണു

ശനി, 27 സെപ്‌റ്റംബര്‍ 2025 (09:03 IST)
Suryakumar Yadav: ഏഷ്യ കപ്പ് ഫൈനലിനു തയ്യാറെടുക്കുന്ന ഇന്ത്യക്ക് നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ഫോംഔട്ട് തലവേദനയായി തുടരുന്നു. ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ സൂര്യ പുറത്തായത് വെറും 12 റണ്‍സെടുത്ത് ! 
 
ഫലത്തിനു യാതൊരു പ്രസക്തിയുമില്ലാത്ത കളിയായിരുന്നു ശ്രീലങ്കയ്‌ക്കെതിരെ ഇന്നലെ നടന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ കളിക്കാന്‍ അവസരമുണ്ടായിട്ടും 13 പന്തുകളില്‍ നിന്ന് 12 റണ്‍സെടുത്ത് സൂര്യ പുറത്തായി. നേടിയത് ഒരു ബൗണ്ടറി മാത്രം ! 
 
ഏഷ്യ കപ്പ് റണ്‍വേട്ടക്കാരില്‍ ആദ്യ 15 ല്‍ പോലും സൂര്യകുമാറിനു സ്ഥാനമില്ല. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാല് പേര്‍ക്കും ഈ പട്ടികയില്‍ സ്ഥാനമുണ്ടായിരിക്കെ പുറത്ത് നില്‍ക്കുന്നത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ മാത്രം. 
 
ഏഷ്യ കപ്പില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്, 37 പന്തില്‍ 47, മൂന്ന് പന്തില്‍ പൂജ്യം, 11 പന്തില്‍ അഞ്ച്, 13 പന്തില്‍ 12 എന്നിങ്ങനെയാണ് സൂര്യയുടെ വ്യക്തിഗത സ്‌കോറുകള്‍. അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി വെറും 71 റണ്‍സ് മാത്രം. ബാറ്റിങ് ശരാശരി 15 നും താഴെയാണ്. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഇന്ത്യക്കായി ഇംപാക്ട് ഉണ്ടാക്കാന്‍ സൂര്യയുടെ ബാറ്റിനു സാധിക്കാത്തത് ആരാധകരെയും വലിയ രീതിയില്‍ നിരാശപ്പെടുത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍