സ്റ്റാർക്കിനെ മാത്രമല്ല ജയ്സ്വാൾ മറ്റൊരു ഇതിഹാസ ഓസീസ് താരത്തെയും അപമാനിച്ചു?

അഭിറാം മനോഹർ

വ്യാഴം, 5 ഡിസം‌ബര്‍ 2024 (18:07 IST)
ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടമാണ്. ഇത്തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 5 ടെസ്റ്റ് മത്സരങ്ങളാണ് ഇരുടീമുകളും തമ്മില്‍ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പെര്‍ത്തില്‍ 295 റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 161 റണ്‍സുമായി തിളങ്ങിയ ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാളിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
 
 മത്സരത്തിനിടെ ഓസീസ് പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിനെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സ്റ്റാര്‍ക്കിനെ മാത്രമല്ല മറ്റൊരു ഓസീസ് ബൗളറെയും മത്സരത്തില്‍ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തിരുന്നതായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയ്‌സ്വാള്‍ സെഞ്ചുറി തികച്ച ശേഷമായിരുന്നു സംഭവം. ഓസീസ് സ്പിന്നറായ നാഥന്‍ ലിയോണിനെയാണ് ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തത്. നിങ്ങളൊരു ലെജന്‍ഡാണ്, പക്ഷേ നിങ്ങള്‍ക്ക് പ്രായമായി എന്നാണ് ലിയോണ്‍ പന്തെറിയുന്നതിനിടെ ജയ്സ്വാൾ പറഞ്ഞത്. ജയ്‌സ്വാള്‍ 120 റണ്‍സില്‍ നില്‍ക്കെയായിരുന്നു സംഭവമെന്ന് നഥാന്‍ ലിയോണ്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സെന്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു താരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍