Ravichandran Ashwin: അശ്വിന്റെ കളികള്‍ ഇനി ഹോങ് കോങ്ങില്‍

രേണുക വേണു

വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (08:00 IST)
Ravichandran Ashwin: ഐപിഎല്ലില്‍ നിന്നു വിരമിച്ച രവിചന്ദ്രന്‍ അശ്വിന്‍ ഹോങ് കോങ്ങിലേക്ക്. ക്രിക്കറ്റ് ഹോങ് കോങ്, ചൈന നേതൃത്വം നല്‍കുന്ന ഹോങ് കോങ് സിക്‌സസ് 2025 ല്‍ അശ്വിന്‍ കളിക്കും. 
 
നവംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയാണ് 12 ടീമുകളുടെ ഹോങ് കോങ് സിക്‌സസ് നടക്കുന്നത്. ഐപിഎല്‍ വിരമിക്കലിനു ശേഷം അശ്വിന്‍ കളിക്കുന്ന ആദ്യ വിദേശ ലീഗ് ആയിരിക്കും ഇത്. അശ്വിന്റെ വരവ് ഹോങ് കോങ് സിക്‌സസിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അഞ്ച് ഓവര്‍ വീതമായിരിക്കും ഓരോ ഇന്നിങ്‌സും. 
 
ഐപിഎല്‍ വിരമിക്കല്‍ പ്രഖ്യാപന സമയത്ത് വിദേശ ലീഗുകള്‍ കളിക്കാന്‍ അശ്വിന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ബിഗ് ബാഷിലും അശ്വിന്‍ കളിക്കും. വിരമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കു വിദേശ ലീഗുകള്‍ കളിക്കണമെങ്കില്‍ ബിസിസിഐയുടെ എന്‍ഒസി ലഭിക്കണം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ആഭ്യന്തര ലീഗുകള്‍ കളിക്കുകയാണെങ്കില്‍ എന്‍ഒസി ലഭിക്കില്ല. അതുകൊണ്ടാണ് ഐപിഎല്‍ വിരമിക്കലിനു ശേഷം അശ്വിന്‍ വിദേശ ലീഗിലേക്ക് പ്രവേശിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍