നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചാണ് ശ്രീലങ്ക ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ ഫോറിലേക്ക് എത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക എട്ട് പന്തുകളും ആറ് വിക്കറ്റുകളും ശേഷിക്കെ ലക്ഷ്യം കണ്ടു.
സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍
സെപ്റ്റംബര്‍ 20 (നാളെ) മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കും. സൂപ്പര്‍ ഫോറില്‍ പ്രവേശിച്ച ടീമുകള്‍ക്ക് ശേഷിക്കുന്ന മൂന്ന് ടീമുമായി കളിക്കണം. നാളെ നടക്കുന്ന ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.
സെപ്റ്റംബര്‍ 23 ലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയോ പാക്കിസ്ഥാനോ ആയിരിക്കും എതിരാളികള്‍. സെപ്റ്റംബര്‍ 24 നു നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനു ഇന്ത്യ/പാക്കിസ്ഥാന്‍ എതിരാളികളാകും. സെപ്റ്റംബര്‍ 25, 26 ദിവസങ്ങളിലും സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍. സൂപ്പര്‍ ഫോറിനു ശേഷം ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ തമ്മില്‍ സെപ്റ്റംബര്‍ 28 ഞായറാഴ്ച ഫൈനല്‍.