പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം; 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ജൂലൈ 2025 (11:06 IST)
court
മുംബെയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 16കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് തെളിഞ്ഞതോടെയാണ് ജാമ്യം അനുവദിക്കപ്പെട്ടത്. കൂടാതെ ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന വര്‍ഷം അധ്യാപിക സ്‌കൂളില്‍നിന്ന് രാജി വെച്ചിരുന്നു. 
 
കോടതി ഇക്കാര്യവും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ കുറ്റാരോപിതയായ അധ്യാപികയും അത്രയും കാലം ജയിലില്‍ അടച്ചിടുന്നത് ശരിയല്ലെന്നും ജഡ്ജി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളുടെ അമ്മയാണെന്ന പരിഗണനയും കണക്കിലെടുത്താണ് അധ്യാപികയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. 
 
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിച്ച് മദ്യം നല്‍കി പലതവണയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കഴിഞ്ഞ മാസമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍