കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെടുന്നു. കോൺഗ്രസിന്റെ പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നുവെന്നുള്ള കേരള നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി ഇടപെടുന്നത്.
ഇതിനിടെ കോൺഗ്രസിൽ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് രാഹുല്‍ ഗാന്ധി വിശദീകരണം തേടിയിരുന്നു. എന്നാൽ പ്രശ്‌നം പൂർണ്ണമായും ബോധിപ്പിക്കാൻ മുകുൾ വാസ്‌നിക്കിന് കഴിഞ്ഞില്ലെന്ന് നേതാക്കൾ പരാതിപ്പെട്ടിരുന്നു.
കോൺഗ്രസ്സിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഇപ്പോൾ ഉയർന്ന് കേൾക്കുന്നതെല്ലാം പഴയ പരാതികളാണെന്നുമുള്ള ഉമ്മൻ ചാണ്ടി എം എൽ എയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഇപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടിരുന്നത്.