കർണാടകയിലെ നാടകത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഭൂരിപക്ഷം തെളിയിക്കാൻ നാളെതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിയെഴുതി. നാളെ നാലു മണിക്ക് തന്നെ വോട്ടെടുപ്പ് നടത്തണമെന്നാണ് നിർദ്ദേശം. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ കോൺഗ്രസ്സും ജെ ഡി എസും തങ്ങളുടെ എം എൽ എമാരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുവെന്ന് സൂചന.
എം എൽ എമാർ ഫോൺ ഉപയോഗിക്കുന്നതിന് പാർറ്റി വിലക്ക് കൽപ്പിച്ചിട്ടില്ല. എന്നാൽ എല്ലാ എം എൽ എമാരും ഒരു പ്രത്യേക മൊബൈൽ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യാൻ പാർട്ടി കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ എം എൽ എമാരുടെ ഫോണിലേക്ക് വരുന്ന കോളുകളും സന്ദേശങ്ങളും പകർത്താൻ കഴിയുകയും അത് തത്സമയം പാർട്ടി നേതൃത്വത്തിലേക്ക് എത്തുകയും ചെയ്യും. വാഗ്ദാനങ്ങളുമായി തങ്ങളുടെ എം എൽ എമാരെ ആരെങ്കിലും സമീപിക്കുന്നുണ്ടോ എന്നറിയാൻ ഈ ആപ്പ് സഹായിക്കും. എൻ ഡി ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.