കത്ത് രക്ഷിക്കുമോ ?; യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം - സുപ്രീംകോടതി ഇന്ന് തീരുമാനം പറയും

വെള്ളി, 18 മെയ് 2018 (08:34 IST)
കർണാടകയിലെ ഏകാംഗ സർക്കാരിനു ദീർഘായുസ് ഉണ്ടോയെന്ന​കാര്യത്തിൽ സുപ്രീംകോടതി ഇന്നു തീരുമാനം പറയും. കേവലഭൂരിപക്ഷമില്ലാത്ത ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെതിരേ കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജിയാണ് പരമോന്നത കോടതി കേള്‍ക്കുന്നത്.

രാവിലെ 10.30നാണ് സുപ്രീംകോടതി നിര്‍ണായക ഹര്‍ജി പരിഗണിക്കുക. മന്ത്രിസഭ ഉണ്ടാക്കാൻ അവകാശമുന്നയിച്ചു ഗവർണർക്ക് ബിഎസ് യെദ്യൂരപ്പ നല്‍കിയ കത്തുകള്‍ പരിശോധിച്ച ശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക.

കത്ത് പരിശോധിച്ച ശേഷം ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാൽ യദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം.

ബിജെപിക്കു 104 എംഎൽഎമാരാണുള്ളത്. തങ്ങൾ ഗവർണർക്കു നൽകിയതു 117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്താണെന്നു ഹർജിക്കാർ പറയുന്നു. കത്ത് ഹാജരാക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായ അറ്റോണി ജനറൽ കെകെ വേണുഗോപാലിനോടും യെദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍