Onam Pookalam: ഇന്നുമുതല്‍ പൂക്കളം വലുതായി തുടങ്ങും, ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (07:56 IST)
Onam Days: ഇന്ന് സെപ്റ്റംബര്‍ 1, മലയാള മാസമായ ചിങ്ങത്തിലെ ചോതി നാള്‍. ചിത്തിര നാളില്‍ രണ്ട് നിര കളമാണ് ഇട്ടതെങ്കില്‍ ഇന്ന് മൂന്ന് നിര പൂക്കളം ഇടണം. മൂന്നിനം പൂവുകള്‍ ഉപയോഗിച്ച് ഇന്ന് പൂക്കളമിടാം. ഇനി മുതലുള്ള ദിവസങ്ങളില്‍ പൂക്കളത്തിന്റെ വലുപ്പം കൂടി വരും. ചോതിനാള്‍ മുതല്‍ മാത്രമേ പൂക്കളത്തില്‍ ചെമ്പരത്തിപ്പൂവിന് സ്ഥാനമുള്ളൂ. മൂലം നാളില്‍ ചതുരാക്രതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുക. ഉത്രാട നാളിലെ പൂക്കളം തിരുവോണ ദിവസവും കാത്തുസൂക്ഷിക്കണം. ഉത്രാട നാളില്‍ തയ്യാറാക്കിയ പൂക്കളത്തിലേക്ക് തൃക്കാക്കരപ്പനെ പ്രതിഷ്ഠിക്കുകയാണ് തിരുവോണ ദിവസം ചെയ്യേണ്ടത്. സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ചയാണ് ഉത്രാടം. സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ച തിരുവോണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article