ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് പ്രിയങ്കയുടെ പ്രതികരണം. ഗ്രീഷ്മയെ മാത്രമല്ല, മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെയും സ്‌പോട്ടിൽ കൊല്ലണം. നിയമങ്ങൾ ഒക്കെ മാറണം എന്നാണ് പ്രിയങ്ക പറയുന്നത്.
അല്ലാതെ അവരെ ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെ ഒക്കെ ആ സ്‌പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ? മാറ്റണം” എന്നാണ് പ്രിയങ്ക പറയുന്നത്.