കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ഫെബ്രുവരി 2025 (11:36 IST)
കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വരാന്തയിലാണ് പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്ന് ലഭിച്ച സെല്ലോടോപ്പ് കൊണ്ട് പൊതിഞ്ഞ പന്തു പോലുള്ള വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടയാണ് പൊട്ടിത്തെറിച്ചത്.
 
സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കാലിനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് വിട്ടു. പൊട്ടിത്തെറിക്ക് പിന്നാലെ സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. 
 
കാട്ടുപന്നിയെ പിടികൂടാന്‍ വച്ച സ്‌ഫോടക വസ്തു തെരുവുനായ കടിച്ച് സ്‌കൂള്‍ വളപ്പില്‍ കൊണ്ടിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍