ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ഫെബ്രുവരി 2025 (21:15 IST)
ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. 57 കാരിയായ സ്ത്രീയാണ് തന്റെ മകന്റെ മോശം പെരുമാറ്റത്തില്‍ മനംനൊന്ത് അവനെ കൊലപ്പെടുത്തിയത്. മകന്‍ ശ്യാംപ്രസാദ് അമ്മായിമാരോടും മറ്റ് ബന്ധുക്കളോടും അപമര്യാദയായി പെരുമാറിയത് പ്രതിക്ക് സഹിക്കാന്‍ കഴിയാതെയാണ് കൊല ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
ഇരയായ പ്രസാദ് അവിവാഹിതനാണെന്നും ഹൈദരാബാദിലും നരസരോപേട്ടയിലുമുള്ള തന്റെ മാതൃസഹോദരിമാരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. കോടാലിയോ മൂര്‍ച്ചയുള്ള ആയുധമോ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളില്‍ കുമ്പം ഗ്രാമത്തിലെ നകലഗണ്ടി കനാലില്‍ തള്ളുകയായിരുന്നു.
 
ഇപ്പോള്‍ ഒളിവിലുള്ള പ്രതികള്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 103(1), 238 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍